പ്രവാചക നിന്ദ; ജാമ്യത്തിലിറങ്ങിയ ബിജെപി എംഎൽഎ രാജാ സിങ് വീണ്ടും അറസ്റ്റിൽ

single-img
25 August 2022

പ്രവാചക നിന്ദാ പരാമര്‍ശം നടത്തിയ തെലങ്കാന ബിജെപി എം എൽ എ ടി രാജാ സിങ് വീണ്ടും അറസ്റ്റിലായി . ഈ മാസം 23ന് രാജാ സിങ് അറസ്റ്റിലായിരുന്നെങ്കിലും മണിക്കൂറുകൾക്കകം ജാമ്യം ലഭിച്ചിരുന്നു. ഇപ്പോൾ ഹൈദരാബാദ് പൊലീസാണ് ഇദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തത്.

ഇദ്ദേഹം പ്രവാചക നിന്ദാ പരാമർശങ്ങൾ നടത്തുന്ന വീഡിയോ പുറത്തുവന്നതിനെ തുടർന്ന് പരാതി ലഭിക്കുകയും വൻ പ്രതിഷേധം ഉയരുകയും ചെയ്തതിനു പിന്നാലെയായിരുന്നു ആദ്യത്തെ അറസ്റ്റ്. അറസ്റ്റിന് തുടർന്ന് ബിജെപി സസ്പെൻ‍ഡ് ചെയ്തിരുന്നു.

തുടർച്ചയായി വിദ്വേഷ പരാമർശങ്ങൾ നടത്തുന്ന രാജാസിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈദരാബാദിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഈ ആവശ്യവുമായി ഹൈദരാബാദ് പോലീസ് കമ്മീഷണർ സി.വി ആനന്ദിന്റെ ഓഫീസിന് പുറത്തും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഹൈദരാബാദ് കമ്മീഷണറേറ്റിന് കീഴിലുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ഇയാൾക്കെതിരെ ഒന്നിലധികം പരാതികൾ ലഭിച്ചിരുന്നതായി ഡിസിപി സൗത്ത് സോൺ പി സായ് ചൈതന്യ പറഞ്ഞിരുന്നു