ഭഗവാൻ കൃഷ്ണൻ ഗീതയിൽ നടത്തിയ ഉപദേശങ്ങൾ പോലെ; മോദിയെക്കുറിച്ചുള്ള പുസ്തകത്തെ പുകഴ്ത്തി കേന്ദ്രമന്ത്രി

single-img
24 August 2022

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള പുസ്തകത്തെ ഭ​ഗവത് ​ഗീതയുമായി ഉപമിച്ചുകൊണ്ട് കേന്ദ്രമന്ത്രി ​ഗജേന്ദ്ര സിങ് ഷെഖാവത്ത്. രാജസ്ഥാനിലെ ജുൻജുനുവിൽ നടന്ന ഒരു പരിപാടിയിൽ ‘മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി’ എന്ന പുസ്തകത്തെ ഭഗവാൻ കൃഷ്ണൻ ഗീതയിൽ നടത്തിയ ഉപദേശങ്ങൾ പോലെ വരും തലമുറകൾക്ക് ഈ പുസ്തകം പ്രാധാന്യവും പവിത്രവുമാകുമെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ നിങ്ങളോട് പറയാൻ കഴിയുമെന്ന് മന്ത്രി പറയുകയായിരുന്നു.

ഇദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വീഡിയോ വൈറലാവുകയും കേന്ദ്രമന്ത്രിയുെ പരാമർശത്തിനെതിരെ കോൺഗ്രസ് രം​ഗത്തെത്തുകയും ചെയ്തു. രാജസ്ഥാൻ പിസിസി അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതാസ്ര ഷെഖാവത്തിനെ വിമർശിച്ച് അധികാരത്തിനു വേണ്ടി നാണമില്ലാത്ത എന്തും ചെയ്യുന്നവരാണെന്നും സനാതന സംസ്‌കാരത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ശ്രീമദ് ഭഗവത് ഗീതയെ അവഹേളിച്ച് മതത്തിന്റെ പാത മലിനമാക്കരുതെന്നും മുഖസ്തുതിയുടെ പരകോടി കടന്നെന്നും കൃഷ്ണാ.. അവർക്ക് നല്ല ബുദ്ധി നൽകണേയെന്നും ട്വീറ്റ് ചെയ്യുകയുണ്ടായി.

അതേസമയം, ബ്ലൂക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷന്റെ ധനസഹായത്തോടെ രൂപയാണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, അജിത് ഡോവൽ, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, രചയിതാവ് എന്നിവരുൾപ്പെടെ പ്രമുഖർ മോദിയുടെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഷെഖാവത്ത് പരാമർശിച്ച പുസ്തകം.