കോൺഗ്രസ് ബി ജെ പിയെ ഗുജറാത്തിൽ തന്നെ പരാജയപ്പെടുത്തും; തെരഞ്ഞെടുപ്പ് ചുമതല താൻ നന്നായി നിർവഹിക്കുമെന്ന് രമേശ് ചെന്നിത്തല

single-img
24 August 2022

ദേശീയ നേതൃത്വം തന്നെ ഏൽപ്പിച്ച ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ചുമതല നന്നായി നിർവഹിക്കുമെന്ന് സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഗുജറാത്തിൽ വിജയിക്കുമെന്നും ബി ജെ പിയെ ഗുജറാത്തിൽ തന്നെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

കഴിഞ്ഞ വർഷം സംഭവിച്ച പരാജയം നേരിയ വോട്ടുകൾക്ക് ആയിരുന്നു.അതിനെ ഇത്തവണ മറികടക്കും. ആം ആദ്മി പാർട്ടി ബിജെപിയുടെ ബി ടീം ആണെന്നും അവരുടെ വെല്ലുവിളിയും ഗുജറാത്തിൽ മറികടക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കോൺഗ്രസ് പാർട്ടിയുടെ ഗുജറാത്ത് തെരഞ്ഞെടുപ്പ് സ്ക്രീനിംഗ് കമ്മിറ്റി ചുമതല രമേശ് ചെന്നത്തലയ്ക്ക് നൽകി ഇന്നലെയാണ് എ ഐ സി സി സർക്കുലർ ഇറക്കിയത്.