ഹിന്ദു ദൈവങ്ങൾ ബ്രാഹ്മണരല്ല: ജെഎൻയു വി സി ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ്

single-img
23 August 2022

ഹിന്ദു ദൈവങ്ങൾ നരവംശശാസ്ത്രപരമായി ബ്രാഹ്മണരല്ല എന്ന് കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം സംഘടിപ്പിച്ച ബി ആർ അംബേദ്കർ പ്രഭാഷണ പരമ്പരയിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് പറഞ്ഞു.

നരവംശശാസ്ത്രപരമായോ, ശാസ്ത്രീയമായോ നമ്മുടെ ദൈവങ്ങളുടെ ഉത്ഭവം പരിശോധിക്കൂ. ഒരു ദൈവവും ബ്രാഹ്മണനല്ല. ഏറ്റവും ഉയർന്നത് ക്ഷത്രിയനാണ്. പാമ്പിന്റെ കൂടെ ഒരു സെമിത്തേരിയിൽ ഇരിക്കുന്നതിനാൽ പരമശിവൻ ഒരു പട്ടികജാതിയോ പട്ടികവർഗ്ഗക്കാരനോ ആയിരിക്കണം. ബ്രാഹ്മണർക്ക് സെമിത്തേരിയിൽ ഇരിക്കാൻ പറ്റുമെന്ന് ഞാൻ കരുതുന്നില്ല. ലക്ഷ്മി, ശക്തി, ഉൾപ്പടെ എല്ലാ ദൈവങ്ങളും നരവംശശാസ്ത്രപരമായി ഉയർന്ന ജാതിയിൽ നിന്നുള്ളവരല്ല- ഡോ.ബി.ആർ. അംബേദ്കറുടെ ‘ലിംഗ നീതിയെക്കുറിച്ചുള്ള ചിന്ത’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ

മനുസ്മൃതി” പ്രകാരം എല്ലാ സ്ത്രീകളും ശൂദ്രരാണ്. അതിനാൽ, ഒരു സ്ത്രീക്കും താൻ ബ്രാഹ്മണനോ മറ്റെന്തെങ്കിലുമോ അവകാശപ്പെടാനാവില്ല. വിവാഹത്തിലൂടെ മാത്രമേ നിങ്ങൾക്ക് ഭർത്താവിന്റെയോ പിതാവിന്റെയോ ജാതി ലഭിക്കുകയുള്ളൂ. ഇത് അസാധാരണമായ പിന്നോക്കാവസ്ഥയാണെന്ന് ഞാൻ കരുതുന്നു, ”അവർ പറഞ്ഞു.

ബുദ്ധമതം ഏറ്റവും മഹത്തായ മതങ്ങളിൽ ഒന്നാണെന്ന് ഞാൻ കരുതുന്നു, കാരണം ഇന്ത്യൻ നാഗരികത വിയോജിപ്പും വൈവിധ്യവും വ്യത്യാസവും അംഗീകരിക്കുന്നുവെന്ന് തെളിയിക്കുന്നു. ബ്രാഹ്മണിക്കൽ ഹിന്ദുയിസം എന്ന് നമ്മൾ വിളിക്കുന്നതിനെ എതിർത്ത ആദ്യത്തെയാളാണ് ഗൗതമ ബുദ്ധൻ. ചരിത്രത്തിലെ ആദ്യത്തെ യുക്തിവാദി കൂടിയായിരുന്നു അദ്ദേഹം എന്നും ജെഎൻയു വി സി ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് പറഞ്ഞു.