മനീഷ് സിസോദിയയെ മൂന്ന് ദിവസത്തിനകം അറസ്റ്റ് ചെയ്യും;അരവിന്ദ് കെജ്രിവാള്‍

single-img
23 August 2022

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മൂന്ന് ദിവസത്തിനകം അറസ്റ്റ് ചെയ്യുമെന്ന് അരവിന്ദ് കെജ്രിവാള്‍.

മദ്യനയ അഴിമതിയില്‍ സി.ബി.ഐ മനീഷ് സിസോദിയയെ പ്രതിചേര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രതികരണം.

മനീഷ് സിസോദിയയെ 10 ദിവസത്തിനകം അറസ്റ്റ് ചെയ്യുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. പക്ഷേ ഇപ്പോള്‍ ഞാന്‍ കരുതുന്നത് മൂന്ന് ദിവസത്തിനകം തന്നെ അറസ്റ്റുണ്ടാവുമെന്നാണ്. ഗുജറാത്തിലെ ഭാവ്നഗറില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുമ്ബോഴാണ് കെജ്രിവാളിന്റെ പ്രതികരണം.

രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്കിടയില്‍ താന്‍ ആവേശമായി മാറുന്നതാണ് തനിക്കുമേല്‍ സി.ബി.ഐ കുരുക്കുമുറുക്കുന്നതിനുള്ള കാരണമെന്ന് കെജ്രിവാള്‍ പറഞ്ഞു. നേരത്തെ സര്‍ക്കാറുകളെ അട്ടിമറിക്കാന്‍ ബി.ജെ.പി അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണം കെജ്രിവാള്‍ ഉയര്‍ത്തിയിരുന്നു. വെള്ളിയാഴ്ച അന്വേഷണത്തിന്റെ ഭാഗമായി സിസോദിയയുടെ ഉടമസ്ഥതയിലുള്ള 30ഓളം സ്ഥലങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.