ചർച്ചയോ സമ്മതമോ അറിയിപ്പോ ഇല്ലാതെ 29 ശതമാനം ഓഹരി ഏറ്റെടുത്തു; അദാനി ഗ്രൂപ്പ് എൻഡിടിവിയുടെ നിയന്ത്രണം ഏറ്റെടുത്ത് ചതിവിലൂടെയോ?

single-img
23 August 2022

ലോകത്തിലെ നാലാമത്തെ സമ്പന്നനായ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ചർച്ചയോ സമ്മതമോ അറിയിപ്പോ ഇല്ലാതെ 29 ശതമാനം ഓഹരി ഏറ്റെടുത്തു എന്ന് എൻഡിടിവി.

ഒരു പരോക്ഷ ഇടപാടിലൂടെയാണ് രാജ്യത്തെ ഏറ്റവും ജനപ്രിയ വാർത്താ ചാനലുകളിലൊന്നായ ന്യൂഡൽഹി ടെലിവിഷൻ ലിമിറ്റഡിന്റെ ഭൂരിഭാഗം അദാനി ഗ്രൂപ്പ് കൈക്കലാക്കിയത് എന്നാണ് ഉയരുന്ന ആരോപണം.

അദാനി എൻ‌ഡി‌ടി‌വി ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾ ഒരു വർഷത്തോളമായി പ്രചരിക്കുന്നുണ്ടെങ്കിലും പ്രണോയ് റോയിയും ധികയും പ്രണോയ് റോയിയും ഈ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞിരുന്നു. കഴിഞ്ഞ വർഷം സെപ്തംബറിൽ, NDTV ഒരു പ്രസ്താവനയിൽ കമ്പനി “ഇപ്പോൾ ഉടമസ്ഥാവകാശം മാറ്റുന്നതിനോ ഏതെങ്കിലും തരത്തിലുള്ള വിറ്റഴിക്കലിനെക്കുറിച്ചോ ഒരു സ്ഥാപനവുമായും ചർച്ചകൾ നടത്തുന്നില്ല” എന്ന് ഔദ്യോഗികമായി തന്നെ പറഞ്ഞിരുന്നു.

എന്നാൽ എന്‍ഡിടിവിയില്‍ 29.18 ശതമാനം ഓഹരിയുള്ള എൻഡിടിവിയുടെ പ്രൊമോട്ടർ സ്ഥാപനമായ ആർആർപിആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ 99.5 ശതമാനം ഇക്വിറ്റി ഷെയറുകളും സ്വന്തമാക്കിയാണ് അദാനി ഗ്രൂപ്പ് എൻഡിടിവിയുടെ നിയന്ത്രണം ഏറ്റെടുത്ത്.

അതേസമയം ചാനലിന്റെ സ്ഥാപകരുമായി ഈ അവകാശ വിനിയോഗത്തെക്കുറിച്ച് ഒരു ചർച്ചയോ സമ്മതമോ ഇല്ലാതെയാണ് VCPL-ന്റെ ഈ അവകാശ വിനിയോഗം നടപ്പിലാക്കിയതെന്ന് NDTV സ്ഥാപകരും കമ്പനിയും വവ്യക്തമാക്കി. സ്ഥാപകരുടെ ഷെയർഹോൾഡിംഗിൽ മാറ്റമില്ലെന്ന് ഇന്നലെ തന്നെ എൻഡിടിവി സ്റ്റോക്ക് എക്സ്ചേഞ്ചുകളെയും അറിയിച്ചിരുന്നു. അതേപോലെ തന്നെ എന്‍ഡിടിവി ഒരിക്കലും മാധ്യമപ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും, വീട്ടുവീഴ്ചയില്ലാത്ത മാധ്യമപ്രവര്‍ത്തനത്തിനൊപ്പം തങ്ങള്‍ അഭിമാനത്തോടെ നിലകൊള്ളുന്നുവെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.