പത്തു ദിവസത്തിലേറെയായി ഭക്ഷണവും വെള്ളവും ലഭിക്കാതെ ഡല്‍ഹിയില്‍ മലയാളി മരിച്ചു

single-img
23 August 2022

ന്യൂഡല്‍ഹി: പത്തു ദിവസത്തിലേറെയായി ഭക്ഷണവും വെള്ളവും ലഭിക്കാതെ ഡല്‍ഹിയില്‍ മലയാളി മരിച്ചു.

പത്തനംതിട്ട മെഴുവേലി സ്വദേശി അജിത് കുമാര്‍ (53) ആണ് സകര്‍പ്പൂരിലെ വാടക വീട്ടില്‍ മരിച്ചത്. അവശ നിലയില്‍ കണ്ടെത്തിയ അജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അജിത് കുമാര്‍ താമസിച്ചിരുന്ന വീട് കുറേ ദിവസമായി അടഞ്ഞ് കിടക്കുകയായിരുന്നു. മാസങ്ങളായി വാടകയും നല്‍കിയിരുന്നില്ല. അജിതിനെ കുറിച്ച്‌ യാതൊരു വിവരവും ഇല്ലാതെ വന്നതോടെ ഉടമ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് അവശനിലയില്‍ കണ്ടെത്തിയത്.

അജിത് കുമാറിന്റെ ശരീരത്തില്‍ ഒരു തുള്ളി രക്തം പോലുമില്ലാതെ എല്ലും തോലും മാത്രമായിരുന്നെന്ന് ശവസംസ്‌കാരം നടത്തിയവര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പേ വീട് വിട്ട് ഡല്‍ഹിയിലെത്തിയതാണ് അജിത്. ഈ അടുത്ത് നാട്ടിലേക്ക് ഫോണ്‍ ചെയ്ത് തിരികെ വരുന്ന വിവരം അറിയിച്ചിരുന്നു.