കേരളത്തിലെ ഏറ്റവും വൃത്തികെട്ട പെണ്‍നാക്കും വ്യക്തിത്വവും സംഗീത ലക്ഷ്മണയ്ക്കാണ്; പി ജി പ്രേംലാല്‍

single-img
22 August 2022

സ്വന്തം വീട്ടിന്റെ മുന്നില്‍ ദേശീയ പതാക ഉയര്‍ത്താനും മോഹന്‍ലാലിന് വെപ്പ്മുടി വെച്ച്‌ പിടിപ്പിക്കണം എന്ന അഡ്വക്കറ്റ് സംഗീത ലക്ഷ്മണയുടെ പോസ്റ്റിനെതിരെ സംവിധായകനും എഴുത്തുകാരനുമായ പി ജി പ്രേംലാല്‍.

കേരളത്തിലെ ഏറ്റവും വൃത്തികെട്ട പെണ്‍നാക്കും വ്യക്തിത്വവും സംഗീത ലക്ഷ്മണയ്ക്കാണെന്ന് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

പ്രേംലാലിന്റെ കുറിപ്പ് ഇങ്ങനെ..

കേരളത്തിലെ ഏറ്റവും വൃത്തികെട്ട ആണ്‍നാക്ക് പിസി ജോര്‍ജിന്റേതാണെന്നതു പോലെ ഏറ്റവും വൃത്തികെട്ട പെണ്‍നാക്കും വ്യക്തിത്വവും ഈ സ്ത്രീയുടേതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇവരുടെ സ്വന്തം മകന്‍ ഇവരെക്കുറിച്ച്‌ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വായിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ ബോദ്ധ്യപ്പെട്ടിരുന്നു.

ആ ബോദ്ധ്യം ഇവരുടെ ഏതെങ്കിലുമൊരു അഭിപ്രായപ്രകടനം കഷ്ടകാലത്തിന് ശ്രദ്ധയില്‍ പെടുന്ന അവസരങ്ങളിലാകട്ടെ, കൂടുതല്‍ കൂടുതല്‍ ഉറച്ചതായിത്തീരുകയും ചെയ്യുന്നു. കഷ്ടിച്ച്‌ 25 വയസ്സു കഴിയുമ്ബോഴേക്കും തലയിലെ മുടി ഡൈ ഉപയോഗിച്ച്‌ കറുപ്പിക്കുകയും മുടി കൊഴിഞ്ഞുപോയതിനാല്‍ ഹെയര്‍ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തുകയുമൊക്കെ ചെയ്യുന്ന എത്രയോ ചെറുപ്പക്കാര്‍ നമുക്കു ചുറ്റുമുണ്ട്!

അങ്ങനെയായിരിക്കെ,സിനിമ പോലെ ഒരു ഷോ ബിസിനസ്സില്‍ സജീവമായി നില്ക്കുന്ന ഒരാള്‍ അദ്ദേഹത്തിന്റെ ശരീരം എങ്ങനെ കൊണ്ടുനടക്കണമെന്ന് തീരുമാനിക്കുന്നതില്‍ ഈ പെണ്ണുമ്ബിള്ളയ്ക്ക് എന്താ പ്രശ്‌നം സ്വന്തം ശരീരമെന്നത് ഒരു താരത്തിന്റെയെന്നല്ല, ഏതൊരു സാധാരണക്കാരന്റെയും അവകാശവും തീരുമാനവുമാണ് എന്ന് മനസ്സിലാക്കാനും അംഗീകരിക്കാനുമുള്ള വകതിരിവെങ്കിലും ഒരു മനുഷ്യജീവി ശീലിക്കേണ്ടതുണ്ട്. തെരുവില്‍ പരസ്യമായി വെളിക്കിരുന്നിട്ടായാലും ശരി നാലാള് ശ്രദ്ധിച്ചാല്‍ മതി എന്നു കരുതുന്നത് മനോരോഗത്തിന്റെ ഭാഗമായിട്ടു തന്നെ വരും.