ഇംഗ്ലീഷ് സംസാരിക്കുന്നതിൽ ആളുകൾ അഭിമാനിക്കുന്നു എന്നതാണ് ഇന്ത്യയുടെ ദുരന്തം; ആം ആദ്മിക്കെതിരെ കേന്ദ്രമന്ത്രി കിരൺ റിജിജു

single-img
20 August 2022

ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിലുള്ള സംഘർഷത്തിനിടയിൽ അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. “ഇംഗ്ലീഷ് സംസാരിക്കുന്നതിൽ പലരും അഭിമാനിക്കുന്നു എന്നതാണ് ഇന്ത്യയുടെ ദുരന്തം,” ആം ആദ്മി പാർട്ടിയുടെ നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ വീഡിയോ അഡ്രസ്സിൽ ന്യൂയോർക്ക് ടൈംസ് ഡൽഹിയിലെ സ്കൂളിനെ അഭിനന്ദിച്ച് ഒരു മാതൃകയായി ലേഖനം പ്രസിദ്ധീകരിച്ചതിനെക്കുറിച്ചുള്ള പ്രതികരണമായി സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

“ഇന്ത്യയുടെ ദുരന്തം, ഇംഗ്ലീഷ് സംസാരിക്കുന്നതിൽ പലരും അഭിമാനിക്കുന്നു എന്നതാണ്. ഒരു സിനിമയ്ക്ക് ഓസ്കാർ നോമിനേഷൻ ലഭിക്കുമ്പോഴോ ന്യൂയോർക്ക് ടൈംസിൽ അവരുടെ കഥകൾ വരുമ്പോഴോ, ഇവ ആളുകൾ ആഘോഷിക്കുന്നു. ഈ മാനസികാവസ്ഥയുള്ള ആളുകൾ വിദേശ മൂല്യങ്ങളെ ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.”- തന്റെ ട്വീറ്റിൽ റിജിജു എഴുതി,

അതേസമയം, , ദ ന്യൂയോർക്ക് ടൈംസിന്റെ മുഖപ്രസംഗ ലേഖനം വന്നതിൽ പിന്നെ ഞങ്ങളെ ഉപദ്രവിക്കാൻ മുകളിൽ നിന്ന് സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെജ്‌രിവാൾ പറഞ്ഞു. കഴിഞ്ഞ നവംബറിൽ പ്രഖ്യാപിച്ച ഡൽഹി എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതിയും വഞ്ചനയും നടന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 18ന് സിസോദിയയുടെ വസതിയിലും മറ്റും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ റെയ്ഡ് നടത്തിയിരുന്നു.