മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം ‘ റോഷാക്ക്’ ന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു

single-img
20 August 2022

മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം ‘ റോഷാക്ക്’ ന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയിരിക്കുകയാണ്.

ഒരു പാറക്കെട്ടില്‍ വിശ്രമിക്കുന്ന മമ്മൂട്ടിയുടെ നായക കഥാപാത്രമാണ് സെക്കന്‍ഡ് ലുക്കില്‍.

സംവിധായകന്‍ നിസാം ബഷീര്‍ ആണ് റോഷാക്കിന്റെ സംവിധാനം. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ നിര്‍മ്മാണം മമ്മൂട്ടി തന്നെയാണ്. മമ്മൂട്ടി കമ്ബനി എന്ന തന്റെ പുതിയ ബാനറിലാണ് നിര്‍മ്മാണം. മമ്മൂട്ടി തന്നെ നായകനാവുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കവും നിര്‍മ്മിച്ചിരിക്കുന്നത് ഈ ബാനര്‍ ആണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.

മെയ് 2 ന് ചിത്രത്തിന്റെ ടൈറ്റിലിനൊപ്പം പുറത്തെത്തിയ ഫസ്റ്റ് ലുക്ക് സിനിമാപ്രേമികളില്‍ ഏറെ ഉദ്വേഗമുണര്‍ത്തിയ ഒന്നായിരുന്നു. മുഖത്ത് ഒരു മൂടുപടമണിഞ്ഞ നായകനായിരുന്നു ഫസ്റ്റ് ലുക്കില്‍.

കൊച്ചിയിലും ദുബൈയിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുള്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷ, എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം മിഥുന്‍ മുകുന്ദന്‍, കലാസംവിധാനം ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, എസ് ജോര്‍ജ്, വസ്ത്രാലങ്കാരം സമീറ സനീഷ് എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍. പ്രതീഷ് ശേഖറാണ് പി ആര്‍ ഒ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന്‍.