ലൈഗറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ദേവരകൊണ്ട

single-img
20 August 2022

വിജയ് ദേവരകൊണ്ടയുടെ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ലൈഗറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് താരം വ്യക്തമാക്കി.

ലൈഗറിലെ തന്റെ കഥാപാത്രത്തെ കുറിച്ച്‌ താരം സംസാരിക്കുന്നതിനിടയില്‍ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വ്യക്തമാക്കിയതായി ഇടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചിത്രത്തിന്റെ ആദ്യ ഭാഗം ആഗസ്റ്റ് 25 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും. വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവും സിനിമയുമായിരിക്കും ലൈ​ഗര്‍ എന്നാണ് പ്രതീക്ഷിക്കുന്നത്. ബോക്സിം​ഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ ജൂലൈ 21 ന് പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

പുരി ജ​ഗന്നാഥ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ചായക്കടക്കാരനായ നായകന്‍ ലാസ് വെഗാസിലെ ‘മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്’ (എംഎംഎ) ചാമ്ബ്യന്‍ ആകുന്നതിനായി നടത്തുന്ന ശ്രമങ്ങളും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ചിത്രം സ്പോര്‍ട്സ് ആക്ഷന്‍ ത്രില്ലറാണ്. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലൈ​ഗര്‍. ചിത്രത്തില്‍ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് താരമായാണ് വിജയ് ദേവര്‍കൊണ്ട വേഷമിടുന്നത്. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ യുഎസിലാണ് ചിത്രീകരിച്ചത്. ധര്‍മ പ്രൊഡക്ഷന്‍സും പുരി കണക്‌ട്സും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്.