തമിഴ്നാട്ടിലുള്ള ഒരു ഗ്രാമത്തിലെ അമ്പലത്തിൽ പ്രതിഷ്‌ഠ ഞാനാണ്; ഹണി റോസ് പറയുന്നു

single-img
20 August 2022

താരങ്ങളോട് ള്ള ആരാധന കൂടുതലുള്ള തമിഴ്‌നാട്ടിൽ നിന്നും തന്നെ അതിരുകടന്ന് സ്‌നേഹിക്കുന്നൊരു ആരാധകനെക്കുറിച്ച് സംസാരിക്കുകയാണ് മലയാള നടിയായ ഹണി റോസ്. ഫ്‌ളവേഴ്‌സ് ചാനലിൽ നടന്ന ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഹണി റോസ്തന്റെ അനുഭവം പറഞ്ഞത്. തന്നെ തുടർച്ചയായി ഫോണ്‍ ചെയ്യുന്നൊരു ആരാധകനെക്കുറിച്ചാണ് താരം പറഞ്ഞത്.

ഹണിയുടെ വാക്കുകൾ ഇങ്ങിനെ; ‘തമിഴ് നാട്ടിലുള്ള ഒരു വ്യക്തിയാണ്. സ്ഥിരമായി എന്നെ വിളിക്കും. തമിഴ് നാട്ടിലെ ഒരു ഗ്രാമ പ്രദേശത്തില്‍ നിന്നുമാണ് വിളിക്കുന്നത്. അദ്ദേഹം പറയുന്നത് അവിടെ ഒരു അമ്പലമുണ്ടാക്കിയിട്ടുണ്ട്, ആ അമ്പലത്തിലെ പ്രതിഷ്ഠ ഞാന്‍ ആണെന്നുമാണ്’ എന്നാണ് ഹണി റോസ് പറയുന്നത്.

എന്നാൽ, ആ അമ്പലം നേരിട്ട് പോയി കണ്ടിട്ടുണ്ടോ എന്ന് അവതാരകനായ ശ്രീകണ്ഠന്‍ നായര്‍ ചോദിക്കുമ്പോള്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ഹണി പറയുന്നത്. ഇത് പറഞ്ഞതിന്റെ പേരിൽ തനിക് നന്നായി ട്രോള്‍ കിട്ടാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നും ഹണി റോസ് മുന്‍കൂര്‍ ജാമ്യമെടുക്കുന്നുണ്ട്.

ഈ ചാനൽ പരിപാടിയുടെ പ്രൊമോ വീഡിയോ ഹണി റോസ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു. നാളെയാണ് പരിപാടിയുടെ സംപ്രേക്ഷണം നടക്കുന്നത്.