രണ്ടു മാസത്തെ ക്ഷേമ പെന്‍ഷനുകള്‍ അടുത്ത ആഴ്‌ച വിതരണം തുടങ്ങും

single-img
19 August 2022

തിരുവനന്തപുരം : ഓണം ആഘോഷമാക്കാന്‍ കേരളം ഒരുങ്ങിക്കഴിഞ്ഞു. രണ്ടു മാസത്തെ വിവിധ ക്ഷേമ പെന്‍ഷനുകള്‍ 3200 രൂപവീതം അടുത്ത ആഴ്‌ച വിതരണം തുടങ്ങും.

2100 കോടി രൂപ 57 ലക്ഷം പേര്‍ക്കായി ലഭിക്കും. 92 ലക്ഷം റേഷന്‍ കാര്‍ഡ്‌ ഉടമകള്‍ക്ക്‌ ഓണക്കിറ്റ്‌ 22ന്‌ വിതരണം തുടങ്ങും.
ജീവനക്കാരുടെ ശമ്ബളവും പെന്‍ഷനും പതിവുപോലെ ലഭിക്കും. കഴിഞ്ഞതവണത്തെ ബോണസും പ്രത്യേക അലവന്‍സും ഓണം അഡ്വാന്‍സും ഇത്തവണയും ഉറപ്പാക്കും. മുന്‍വര്‍ഷം 34,240 രൂപവരെ ശമ്ബളമുള്ളവര്‍ക്ക്‌ 4000 രൂപ ബോണസും മറ്റുള്ളവര്‍ക്ക്‌ ആയിരംമുതല്‍ 2750 രൂപവരെ ഉത്സവബത്തയും ലഭിച്ചിരുന്നു. 15,000 രൂപവരെ അഡ്വാന്‍സും‌ നല്‍കി. പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം മിനിമം‌ 8.33 ശതമാനം ബോണസ്‌ നല്‍കും. 24,000 രൂപവരെ ശമ്ബളമുള്ളവര്‍ക്കാണ്‌ അര്‍ഹത. മറ്റുള്ളവര്‍ക്ക് കഴിഞ്ഞവര്‍ഷം‌ 2750 രൂപ ഉത്സവബത്ത ലഭിച്ചു. ദിവസവേതനക്കാര്‍ക്ക്‌ 1210 രൂപയും