രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യത്തിന് ആപത്താണ് ബിജെപി ഔദ്യോഗിക വക്താവ് ഗൗരവ് ഭാട്ടിയ

single-img
19 August 2022
Bjp,

ഡല്‍ഹി: രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യത്തിന് ആപത്താണ് എന്ന പ്രഖ്യാപനവുമായി ബിജെപി ഔദ്യോഗിക വക്താവ്.

ഭാരതീയ ജനതാ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍, പാര്‍ട്ടിയുടെ ദേശീയ ഔദ്യോഗിക വക്താവായ ഗൗരവ് ഭാട്ടിയയാണ് ഇങ്ങനെയൊരു പരാമര്‍ശവുമായി രംഗത്തുവന്നത്.

കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ രോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കുമെന്ന പരാമര്‍ശത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. ഇവരെ തിരിച്ചു കയറ്റിവിടുന്നത് വരെ ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ തന്നെ പാര്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്. ഇതിന് തൊട്ടുപിറകെയാണ് ഗൗരവ് ഭാട്ടിയയുടെ ഈ പ്രസ്താവന.

ദേശസുരക്ഷയ്ക്ക് ഒരു ഭീഷണിയാണ് രോഹിംഗ്യന്‍ അഭയാര്‍ത്ഥികളെന്നും, ഇവരെ ഇന്ത്യയില്‍ താമസിപ്പിക്കാനുള്ള ആം ആദ്മിയുടെ പ്രീണനനയം
ഇന്ത്യയുടെ സുരക്ഷയെ അപകടത്തിലാക്കുന്നത് ആണെന്നും ഗൗരവ് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ നിയമം അനുശാസിക്കുന്നത് ഇവരെ തിരിച്ചു കയറ്റിവിടാന്‍ ആണെന്നും, അതിന്റെ ഉത്തരവാദിത്വം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണെന്നും അദ്ദേഹം പറഞ്ഞു.