ബ്രിട്ടണില്‍ പണപ്പെരുപ്പനിരക്ക് 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്നനിലയില്‍

single-img
18 August 2022

ലണ്ടന്‍: ബ്രിട്ടണില്‍ പണപ്പെരുപ്പനിരക്ക് 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്നനിലയില്‍. ജൂലൈയില്‍ പണപ്പെരുപ്പനിരക്ക് രണ്ടക്കം കടന്നു.10.1 ശതമാനമാണ് ജൂലൈയിലെ പണപ്പെരുപ്പനിരക്ക്.

ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ന്നതാണ് പണപ്പെരുപ്പനിരക്ക് കൂടാന്‍ കാരണം.

വരുംദിവസങ്ങളില്‍ ഇതിലും മോശം സാഹചര്യം രാജ്യം നേരിടേണ്ടി വരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. പ്രകൃതി വാതകത്തിന്റെ വില ഉയരുന്നത് പണപ്പെരുപ്പനിരക്ക് ഇനിയും ഉയരാന്‍ കാരണമായേക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കി. ഒക്ടോബറില്‍ 13.3 ശതമാനമായി ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രവചനം.

പ്രകൃതി വാതകത്തിന്റെ വില ഉയരുന്നത് ബ്രിട്ടണിനെ മാന്ദ്യത്തിലേക്ക് നയിച്ചേക്കാമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആശങ്ക രേഖപ്പെടുത്തി. 2023 വരെ ഇത് നീണ്ടുനില്‍ക്കാനുള്ള സാധ്യതയും ബാങ്ക് തള്ളിക്കളയുന്നില്ല. പണപ്പെരുപ്പനിരക്ക് ഉയര്‍ന്നതോടെ വീണ്ടും പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.