എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള ചില ആസൂത്രിതയമായ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്: കോടിയേരി ബാലകൃഷ്ണൻ

single-img
18 August 2022

ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ ഇടപെടുന്ന സർക്കാരാണ് പിണറായി വിജയൻ സർക്കാർ എന്നതാണ് നമുക്ക് ലഭിച്ച ജനകീയ അംഗീകാരം, അതിനാൽ തന്നെ എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള ചില ആസൂത്രിതയമായ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

പുതിയ രാഷ്‌ട്രീയ വെല്ലുവിളികള്‍ സിപിഎം നേരിടുന്നു എന്ന യാഥാർഥ്യം മനസ്സിലാക്കണമെന്നും അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള അജണ്ടവെച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ കേന്ദ്രം ഡല്‍ഹിയിലും ആസ്ഥാനം ആര്‍എസ്എസ് ഓഫീസുകളിലുമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്‌ഭ‌വന്‍ ആസ്ഥാനമായും ഇത്തരം പ്രവര്‍ത്തനം നടക്കുന്നുണ്ട്. ഇത്തരം നീക്കങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല. ഈ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടത്തുകയാണ്. ഈ നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി നേരിടും. ജനങ്ങളുടെ ശക്തിയാണ് സിപിഎമ്മിന്റെ ശക്തി.

ശത്രുപക്ഷം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കണം. രാഷ്ട്രീയപരമായും കായികമായും പാര്‍ടിയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. 17 സഖാക്കളെയായാണ് കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ കേരളത്തിൽ രാഷ്ട്രീയ എതിരാളികൾ കൊലപ്പെടുത്തിയത്. ഇത്തരം അക്രമങ്ങളെ നേരിടാൻ ശക്തിപൂർവ്വം പ്രവർത്തിക്കാൻ പാർടിക്ക് കഴിയണമെന്നും കോടിയേരി കൂട്ടിച്ചേർത്തു.