രാജ്യത്തെ സ്ത്രീകൾക്ക് ആപത്ത് ഉണ്ടാക്കാൻ സാധ്യത; സിവിക് ചന്ദ്രന് ജാമ്യം നൽകിയ സെഷൻസ് ജഡ്ജിനെ ഉടൻ പുറത്താക്കണം: ആനി രാജ

single-img
18 August 2022

ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് ജാമ്യം നൽകിയ ഉത്തരവിലെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ സെഷൻസ് ജഡ്ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് ആനി രാജ. രാജ്യത്തെ സ്ത്രീകൾക്ക് ആപത്ത് ഉണ്ടാക്കാൻ സാധ്യതയുള്ള ജഡ്ജാണ് ഇദ്ദേഹമെന്നും ജഡ്ജിനെ മേൽകോടതി ഇടപെട്ട് ഉടൻ പുറത്താക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു. .

മാത്രമല്ല, കേസിലെ അതിജീവിതയെ അപമാനിക്കുന്നത് വച്ച് പൊറുപ്പിക്കാനാകില്ല. രാജ്യത്താകെ പ്രതിഷേധം ഉയരണമെന്നും ആനി രാജ ആവശ്യപ്പെട്ടു. അതേസമയം, പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമായതിനാൽ ലൈംഗിക പീഡന പരാതി നിലനില്‍ക്കില്ലെന്നായിരുന്നു എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിലുണ്ടായിരുന്നത്. കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് വിചിത്രവും സ്ത്രീവിരുദ്ധവുമായ പരാമർശം നടത്തിയത്.