ഷാജഹാന്റെ കൊലപാതകത്തില്‍ പിടിയിലായ എല്ലാ പ്രതികളുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും


കൊച്ചി: സി പി എം പ്രാദേശിക നേതാവ് ഷാജഹാന്റെ കൊലപാതകത്തില്‍ പിടിയിലായ എല്ലാ പ്രതികളുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
ഒന്നാംപ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, നാലാം പ്രതി ശിവരാജന്, ആറാംപ്രതി സുജീഷ്, ഏഴാം പ്രതി സജീഷ്, എട്ടാംപ്രതി വിഷ്ണു എന്നിവരാണ് ഇന്നലെ രാത്രി പിടിയിലായത്.
മൂന്നാംപ്രതി നവീനെ പട്ടാമ്ബിയില്‍ നിന്നും ആറാം പ്രതി സിദ്ധാര്‍ത്ഥനെ പൊള്ളാച്ചിയില്‍ നിന്നും ചൊവ്വാഴ്ച രാവിലെ പിടികൂടിയിരുന്നു. ഷാജഹാനോട് വിരോധം തോന്നാനുള്ള കാരണം, കൊലയിലേക്ക് നയിച്ചതെന്താണ് തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ പ്രതികളില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
ഓഗസ്റ്റ് പതിനാലിന് രാത്രി ഒമ്ബതരയോടെയാണ് ഷാജഹാന് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം പ്രതികള്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞ്, പലയിടങ്ങളിലായിട്ടാണ് ഒളിവില്‍ കഴിഞ്ഞത്. ഇതില്‍ മൂന്ന് പേര് ബാറിലെത്തി മദ്യപിച്ചതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. 9.50നാണ് ഇവര്‍ ബാറില്‍ എത്തിയത്. 10.20 വരെ ബാറില്‍ ഉണ്ടായിരുന്നു