തേക്ക് മരത്തില്‍ കുടങ്ങിയ മരംവെട്ടു തൊഴിലാളിയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി

single-img
16 August 2022

നിലമ്ബൂര്‍: തേക്ക് മരത്തില്‍ കുടങ്ങിയ മരംവെട്ടു തൊഴിലാളിയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. മൂത്തേടംപേരൂര്‍പാറ സ്വദേശി കൊല്ലംതൊടിക ചന്ദ്രനെ (55) യാണ് നിലമ്ബൂര്‍ യൂണിറ്റിലെ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. 75 അടിയിലേറെ ഉയരമുള്ള തേക്ക് മരത്തിന്റെ കൊമ്ബുകള്‍ മുറിക്കുന്നതിനിടയില്‍ ഒരു കൊമ്ബ് ചന്ദ്രന്റെ ദേഹത്തേക്കു വീഴുകയായിരുന്നു.

ഇതോടെ ചന്ദ്രന്റെ വലതുകൈക്ക് സാരമായി പരിക്കേറ്റെങ്കിലും പിടിത്തം വിടാതെ തേക്ക് മരത്തില്‍ കുടുങ്ങുകയായിരുന്നു.ഉടന്‍ വീട്ടുകാരും പ്രദേശവാസികളും വിവരമറിയിച്ചതോടെ നിലന്പൂരില്‍ നിന്നു അഗ്‌നിരക്ഷാ സേനാംഗങ്ങളെത്തി. ലാഡര്‍, റോപ്പ്, നെറ്റ് എന്നിവ ഉപയോഗിച്ച്‌ ഫയര്‍ ഓഫീസര്‍മാരായ റഫീഖ്, നിഖില്‍ എന്നിവര്‍ സാഹസികമായി തേക്കു മരത്തില്‍ കയറി ചന്ദ്രനെ താഴെയിറക്കി. ഫയര്‍ ഓഫീസര്‍മാരായ സാബു, സുനില്‍, ഹോം ഗാര്‍ഡ് അബ്ദുള്‍സലാം, ഡ്രൈവര്‍ മുഹമ്മദ് റാഫി എന്നിവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.