ഭാരതിയ ഹുമൺ റൈറ്റ്സ് ഫോറം കണ്ണൂർ ജില്ലാ കമ്മറ്റി 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

single-img
16 August 2022

ആഗസ്ത് 15 ന് രാവിലെ 9 മണിക്ക് പയ്യന്നൂർ നഗരസഭാ സ്റ്റേഡിയത്തിൽ BHRF കണ്ണൂർ ജില്ലാ ചെയർമാൻ റിട്ട: ലെഫ്റ്റന്റ് കേണൽ ചന്ദ്രൻ കെ പതാക ഉയർത്തി.

തുടർന്ന് 10 മണിക്ക് സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനും കേരളത്തിലെ ഖാദീ പ്രസ്ഥാനത്തിന്റെ അമരക്കാരനുമായ സ്വാതന്ത്ര്യ സമരത്തിന് പേരു കേട്ട പയ്യന്നുരിലെ വി.പീ അപ്പുക്കുട്ട പൊതുവാളെ പൊതുവാളുടെ ഭവനത്തിൽ വെച്ച് ഭാരതീയ ഹുമൺ റൈറ്റ്സ് ഫോറം സംസ്ഥാന വർക്കിംഗ് ചെയർമാൻ പി.കെ. പത്മനാഭൻ പൊന്നാട അണിയിച്ച് മൊമന്റോ നൽകി ആദരിച്ചു.