ട്രെയിനില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന മലയാളി റെയില്‍വേ ഉദ്യോഗസ്ഥ ട്രാക്കിലേക്കു തെറിച്ചു വീണു മരിച്ച നിലയില്‍

single-img
16 August 2022

ചെന്നൈ: ട്രെയിനില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന മലയാളി റെയില്‍വേ ഉദ്യോഗസ്ഥയെ ട്രാക്കിലേക്കു തെറിച്ചു വീണു മരിച്ച നിലയില്‍ കണ്ടെത്തി.

പാലക്കാട് കൊടുന്തിരപ്പുള്ളി പാണപ്പറമ്ബ് അഷ്ടപദിയില്‍ ബി മിനിമോളെയാണു (38) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം.ഗുവാഹത്തി-ബംഗളൂരു സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലെ അവസാന എസ്‌എല്‍ആര്‍ കോച്ചില്‍ ഡ്യൂട്ടിയിലായിരുന്നു മിനിമോള്‍. രണ്ടു സ്റ്റേഷനുകളില്‍ ഗാര്‍ഡിന്റെ സിഗ്‌നല്‍ ലഭിക്കാത്തതിനെ തുടര്‍ന്നു ലോക്കോ പൈലറ്റ് പച്ചക്കുപ്പം സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയ ശേഷം റെയില്‍വേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.