സ്വർണക്കടത്തു കേസ്: പിണറായി വിജയനെ ചോദ്യം ചെയ്യാൻ കേന്ദ്ര ധനകാര്യ വകുപ്പിന്റെ അനുമതി?

single-img
12 August 2022

സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇ ഡിക്ക് കേന്ദ്ര ധനകാര്യ വകുപ്പ് അനുമതി നൽകിയതായി റിപ്പോർട്ട്. ജനം ടി വിയാണ് ഇത് സംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്.

സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. സ്വപ്ന സുരേഷ് കോടതിൽ നൽകിയ രഹസ്യ മൊഴിയിൽ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന് പിണറായി വിജയനെ ചോദ്യം ചെയ്യാതെ കേസ് മുന്നോട്ടു പോകില്ല എന്നു ഇ ഡി യുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ധനകാര്യ വകുപ്പ് അനുമതി നൽകിയത്.

കറൻസി കടത്തിൽ മുഖ്യമന്ത്രിയുടെ കുടംബങ്ങളെയും ചോദ്യം ചെയ്യാൻ സാധ്യത ഉണ്ട് എന്നാണു റിപ്പോർട്ട്.