നടിയെ ആക്രമിച്ച കേസ്; കോടതിയെ കബളിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് വിചാരണ കോടതി

single-img
11 August 2022

കൊച്ചിയിൽ വാഹനത്തിനുള്ളിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന് വിചാരണ കോടതിയുടെ രൂക്ഷ വിമര്‍ശനം. ഉദ്യോഗസ്ഥന് കേസിൽ പ്രത്യേക താല്‍പര്യങ്ങളുണ്ടെന്നും കോടതിയെ കബളിപ്പിക്കാന്‍ ശ്രമിക്കരുതെന്നും കോടതി വിമര്‍ശനം നടത്തി. ഉദ്യോഗസ്ഥന്‍ പലപ്പോഴും കോടതി നടപടിക്രമങ്ങളില്‍ പങ്കെടുക്കാതെ പുറത്ത് കറങ്ങി നടക്കുകയാണ്.

കോടതിയിലെ രഹസ്യരേഖകള്‍ കീഴ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥൻ ചോര്‍ത്തുന്നുണ്ട്. നടപടികള്‍ പാലിക്കണമെന്ന് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നല്‍കുന്നുവെന്നും കോടതി വ്യക്തമാക്കി.

അതേസമയം, കേസിൽ നിന്നും ജഡ്ജി മാറണമെന്ന് ആവര്‍ത്തിച്ച് പ്രോസിക്യൂഷനും അതിജീവിതയും രംഗത്തെത്തി. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് കേസ് മാറ്റിയത്. ഇത് ഇനിയുള്ള ഭാവിയില്‍ ചിലപ്പോള്‍ കേസിനെ ദോഷകരമായി ബാധിക്കുമെന്നും അതിജീവിത കോടതിയെ അറിയിച്ചു.