ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ ഇന്ന് ചുമതലയേൽക്കും

single-img
11 August 2022

രാജ്യത്തിന്റെ 14 മത് ഉപ രാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ ഇന്ന് ചുമതലയേൽക്കും. രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലി കൊടുക്കും. 12 .30 ന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ.

കഴിഞ്ഞ ആറ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പരിഗണിക്കുമ്പോൾ ഏറ്റവും കൂടുതൽ വോട്ട് നേടി വിജയിച്ച വ്യക്തി എന്ന പ്രത്യേകത കൂടി ഈ ബംഗാൾ മുൻ ഗവർണർക്കുണ്ട്. 74 .36 ശതമാനം വോട്ടാണ് ജഗ്ദീപ് ധൻകർ സ്വന്തമാക്കിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി , കേന്ദ്രമന്ത്രിമാർ എംപിമാർ ,സ്ഥാനമൊഴിയുന്ന എം .വെങ്കയ്യ നായിഡു എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിക്കും. ഉപരാഷ്ട്രപതിയായി സത്യ വാചകം ചൊല്ലുന്ന ജഗ്ദീപ് ധൻകർ തന്നെയാണ് ഇനിമുതൽ രാജ്യസഭയുടെ ചെയർമാനും.