പാർട്ടി നിലപാടിനോട് യോജിക്കുന്നു; ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്തത് തനിക്ക് പറ്റിയ പിശകെന്ന് മേയർ ബീന ഫിലിപ്പ്

single-img
10 August 2022

ആർഎസ്എസിന്റെ പോഷക സംഘടന ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത് തനിക്ക് പറ്റിയ പിശകാണെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്. വിഷയത്തിൽ പാർട്ടി തന്നോട് വിശദീകരണം ചോദിച്ചപ്പോൾ നൽകിയതായും പാർട്ടി നിലപാടിനോട് യോജിക്കുന്നുവെന്നും ബീന ഫിലിപ്പ് പറഞ്ഞു.

”ആ പരിപാടിയിൽ പങ്കെടുത്തത് പിശക് തന്നെയാണ്. എന്റെ പാർട്ടിയാണ് എന്നെ മേയറാക്കിയത്. അതിനാൽ എന്നെ തിരുത്താനും പാർട്ടിക്ക് അവകാശമുണ്ട്” ബീന ഫിലിപ്പ് പറഞ്ഞു. അതേസമയം, മേയറുടെ പങ്കാളിത്തം വിവാദമായപ്പോൾ പരിപാടിയിൽ പങ്കെടുത്തതിൽ ഖേദമില്ലെന്നും വിവാദമായതുകൊണ്ടു മാത്രമാണ് പങ്കെടുക്കേണ്ടതില്ലായിരുന്നു എന്ന് തോന്നിയതെന്നും പറഞ്ഞിരുന്നു.