ബഫ‍ർ സോണില്‍ പുതിയ ഉത്തരവിറക്കി കേരളാ സർക്കാർ

single-img
10 August 2022

വിവാദമായ ബഫർ സോൺ വിഷയത്തിൽ പുതിയ ഉത്തരവിറക്കി കേരളാ സർക്കാർ. ഇതുപ്രകാരം ജനവാസ കേന്ദ്രങ്ങളെയും, കൃഷിയിടങ്ങളെയും പരിസ്ഥിതി മേഖലയിൽ നിന്നും പൂർണമായും ഒഴിവാക്കിയിട്ടുണ്ട് 2019ൽ പുറത്തിറക്കിയ ഉത്തരവിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് പുതിയ ഉത്തരവ്.

ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടെ പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ പരിസ്ഥിതി ലോല മേഖലയാക്കുന്ന ഉത്തരവ് തിരുത്താൻ മന്ത്രിസഭായോഗം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവിറങ്ങിയത്.

മാത്രമല്ല, 23 വന്യജീവി സങ്കേതങ്ങളുടെയും, ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള സർക്കാർ,അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയെയും പരിസ്ഥിതി ലോല മേഖലയിൽ നിന്നും ഒഴിവാക്കിയാണ് പുതിയ ഉത്തരവ്. ഇതോടൊപ്പം വിഷയത്തിൽ എത്രയുംവേഗം സുപ്രീംകോടതിയെ സമീപിക്കാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.