കരുവന്നൂർ തട്ടിപ്പിലെ മുഖ്യപ്രതിയുടെ വീട്ടിൽ ഇഡി റെയ്‌ഡ്‌

single-img
10 August 2022

സി പി എം നേതാക്കൾ ഉൾപ്പെട്ട കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഇ ഡി ഇടപെടുന്നു. ഇതിന്റെ ഭാഗമായി കരുവന്നൂർ തട്ടിപ്പിലെ മുഖ്യപ്രതി ബിജോയിയുടെ വീട്ടിൽ എന്ഫോഴ്സ്മെന്റ് റെയ്‌ഡ്‌ നടക്കുകയാണ്. ബിജോയുടെ ഇരിഞ്ഞാലക്കുടയിലെ വീട്ടിലാണ് ഇ ഡി റെയ്ഡ് നടത്തുന്നത്. റെയിഡ് ഇപ്പോഴും പുരോഗമിക്കുകയാണ്. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.

ഒരു വർഷം മുന്നേ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ റെയിഡ് നടക്കുന്നത് എന്നാണു ഇ ഡി വൃത്തങ്ങൾ നൽകുന്ന സൂചന. കരുവന്നൂർ ബാങ്ക് തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് തേക്കടിയിൽ ഉൾപ്പടെ ബിജോയ് സ്വത്തുക്കൾ വാങ്ങി കൂട്ടിയിരുന്നു. കേസിലെ മറ്റു പ്രതികളുടെ വീട്ടിലും റെയിഡ് ഉണ്ടാകാൻ ഇടയുണ്ട് എന്നാണു ലഭിക്കുന്ന വിവരം.