കുന്നംകുളം തുവാനുരില്‍ നാല് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം

single-img
9 August 2022

തൃശൂര്‍: കുന്നംകുളം തുവാനുരില്‍ നാല് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം. തെങ്ങിന്റെ മടല്‍ കൊണ്ട് കുട്ടിയുടെ മുഖത്ത് അടിച്ചു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാനച്ഛനായ പ്രസാദിനെതിരെ കേസെടുക്കാന്‍ പൊലീസിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി നിര്‍ദേശം നല്‍കി.

കുട്ടിയെ ശരീരത്തില്‍ മുഴുവന്‍ മര്‍ദനമേറ്റ പാടുകളും പരിക്കുകളുമുണ്ടായിരുന്നു. മര്‍ദനത്തിന്റെ കാരണത്തെ കുറിച്ച്‌ വ്യക്തത വരുന്നൊള്ളൂ. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.