ഞാനൊരിക്കലും മാറാൻ പോകുന്നില്ല; സോഷ്യൽ മീഡിയയിൽ മോശമായ കമന്റ് ചെയ്യുന്നവരോട് സാനിയ ഇയ്യപ്പൻ

single-img
8 August 2022

ടെലിവിഷൻ ചാനലിൽ റിയാലിറ്റി ഷോകളിലൂടെ കടന്നു വന്നു മലയാള സിനിമയിലും തന്റേതായ ഇടം കണ്ടെത്തുന്ന യുവതാരമാണ് സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയയിൽ സജീവമായ സാനിയ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എപ്പോഴും പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. അതീവ ഗ്‌ളാമറായുള്ള വേഷങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സാനിയയ്ക്ക് ഇതിന്റെ പേരിൽ നിരവധി വിമർശനങ്ങളും ലഭിച്ചെങ്കിലും അതൊന്നും തന്നെ ബാധി ക്കുന്ന കാര്യമല്ലെന്ന നിലപാടാണ് സാനിയയ്ക്കുള്ളത്.

ഈ രീതിയിൽ സാനിയ നടത്തിയ ഒരു പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.എഫ്ഡബ്ല്യൂഡി മാഗസിൻ കവർ ലോഞ്ചിന് സാനിയ എത്തിയപ്പോഴായിരുന്നു പ്രതികരണം. സാനിയയുടെ വാക്കുകൾ ഇങ്ങിനെ: ‘ എനിക്ക് 15 വയസ്സുള്ളപ്പോഴാണ് ക്വീൻ എന്ന ആദ്യസിനിമ ചെയ്യുന്നത്. ഫാഷൻ ഭയങ്കര ഇഷ്ടമുള്ള ആളായത് കൊണ്ട് തന്നെ ഇൻസ്റ്റാഗ്രാമിലൊക്കെ ഫോട്ടോ ഇടും.

എന്നാൽ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ഇടുമ്പോൾ എന്ത് കൊണ്ടെന്ന് അറിയില്ല പലർക്കും ബുദ്ധിമുട്ടായിരുന്നു. കാല് കാണുന്നു കൈ കാണുന്നു എന്നൊക്കെയാണ് ബുദ്ധിമുട്ടുകൾ. പല മോശമായ മെസേജുകൾ വരാറുണ്ട്. ഇതിൽ നിന്നെല്ലാം എനിക്ക് മനസ്സിലായത് ഇവയൊന്നും ഒരിക്കലും മാറാൻ പോകുന്നില്ല എന്നതാണ്. സപ്പോർട്ട് ചെയ്യുന്നവരോട് നന്ദി പറയുന്നു. ഞാനൊരിക്കലും മാറാൻ പോകുന്നില്ല’