ബലാത്സംഗക്കേസിൽ അറസ്റ്റിലായ ടിക് ടോക് താരം വിനീതിന്റെ ഫോണിൽ നിരവധി സ്ത്രീകൾക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ; അന്വേഷണത്തിന് പോലീസ്

single-img
7 August 2022

കോളേജ് വിദ്യാർത്ഥിനിയുടെ പരാതിയിൽ ബലാത്സംഗക്കേസിൽ അറസ്റ്റിലായ ടിക് ടോക് താരം ചിറയിൻകീഴ് സ്വദേശി വിനീതിന്റെ ഫോണിൽ നിരവധി സ്ത്രീകൾക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ പോലീസ് .കണ്ടെടുത്തു. ധാരാളം സ്വകാര്യ ചാറ്റുകൾ അടക്കം റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിട്ടുള്ള ഇയാൾ ഈ ദൃശ്യങ്ങളും സംഭാഷണങ്ങളും കാണിച്ച് ഇയാൾ വിലപേശിയിട്ടുണ്ടോ, ഭീഷണിപ്പെടുത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കോളജ് വിദ്യാർത്ഥിനിയോട് തനിക്ക് കാറു വാങ്ങിക്കാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കൂടെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. യാത്രയിൽ തലസ്ഥാനത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് ബലാത്സംഗം ചെയ്തു എന്നാണ് പരാതി. താൻ മുൻപ് പൊലീസിലായിരുന്നുവെന്നും ഇപ്പോൾ സ്വകാര്യ ചാനലിൽ ജോലി ചെയ്യുകയാണ് എന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്.

ശാരീരിക അസ്വസ്ഥതകൾ കാരണം പൊലീസിൽ നിന്ന് രാജിവച്ചു എന്നായിരുന്നു അവകാശവാദം. പക്ഷെ ഇയാൾക്ക് ജോലിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. ധാരാളം വിവാഹിതരായ സ്ത്രീകളുമായി വിനീതിന് ബന്ധമുണ്ട് എന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.