ചൈന കഴിഞ്ഞ രണ്ട് ദിവസമായി വ്യോമാതിര്‍ത്തിയും ഭൗമാതിര്‍ത്തിയും ലംഘിച്ച്‌ നടത്തുന്ന ആക്രമണങ്ങളെ ചെറുത്ത് തയ് വാന്‍

single-img
7 August 2022

തയ്പെ: ചൈന കഴിഞ്ഞ രണ്ട് ദിവസമായി വ്യോമാതിര്‍ത്തിയും ഭൗമാതിര്‍ത്തിയും ലംഘിച്ച്‌ നടത്തുന്ന ആക്രമണങ്ങളെ ആദ്യമായ് ചെറുത്ത് തയ് വാന്‍.

ശനിയാഴ്ച തയ് വാന്‍ അതിര്‍ത്തി ലംഘിച്ച്‌ കടന്നുവന്ന ചൈനയുടെ 20 യുദ്ധവിമാനങ്ങള്‍ക്ക് താക്കീത് നല്‍കി തയ് വാന്‍ ജെറ്റുകളയച്ചു. ചൈനയുടെ നീക്കങ്ങള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമെങ്കില്‍ തിരിച്ചടിക്കുമെന്നും തയ് വാന്‍ പ്രസിഡന്‍റ് സായ് ഇങ് വെന്‍.പറഞ്ഞു. തയ് വാന് പിന്തുണ നല്‍കാന്‍ അവര്‍ ലോകരാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ഏകദേശം 20 ചൈനീസ് യുദ്ധവിമാനങ്ങളാണ് അതിര്‍ത്തി ലംഘിച്ച്‌ തയ് വാന്‍ വ്യോമമേഖലയിലേക്ക് പറന്നു കയറിയത്. ഇതില്‍ ബോംബര്‍ വിമാനങ്ങളുമുണ്ടായിരുന്നു. ഇവയെ തിരിച്ചോടിക്കാനാണ് തയ് വാന്‍ താക്കീത് എന്ന നിലയ്ക്ക് ജെറ്റുകളയച്ചത്.

തയ് വാന്‍ കടലിടുക്കില്‍ ചൈന കൂടുതല്‍ സാധുയസന്നാഹങ്ങളൊരുക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഏകദേശം 14 ചൈനീസ് സൈനിക കപ്പലുകള്‍ ഇവിടേക്ക് കടന്നുവന്നതായി തയ് വാന്‍ പറഞ്ഞു. മിക്കവാറും ചൈന തങ്ങളെ ആക്രമിച്ചേക്കുമെന്ന് തയ് വാന്‍ പറഞ്ഞു.

യുഎസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനം സമാധാനപരമായിരുന്നിട്ട് കൂടി ചൈന 11 ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചതായി യുഎസ് പ്രതിരോധ സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ കുറ്റപ്പെടുത്തി. ചൈനയുടെ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും തയ് വാന്‍ ആക്രമിക്കാന്‍ ഒരുക്കം കൂട്ടുന്നതായി ശനിയാഴ്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ബ്ലിങ്കന്‍റെ ഈ പ്രതികരണം.

യുഎസുമായി സൈനിക കമാന്‍ഡര്‍മാരുടെ തലത്തിലുള്ള ചര്‍ച്ചകള്‍ റദ്ദാക്കിയതായി ചൈന അറിയിച്ചു. അതുപോലെ കാലാവസ്ഥാവ്യതിയാനം, അതിര്‍ത്തി കടന്നുള്ള മയക്കമരുന്ന് കടത്തും കുറ്റകൃത്യങ്ങളും എന്നീ മേഖലകളിലൊന്നും യുഎസുമായി ഇനി ചര്‍ച്ചകള്‍ നടത്തില്ലെന്ന് ചൈന പ്രഖ്യാപിച്ചു. നാന്‍സി പെലോസിയുടെ നിരുത്തവാദിത്വപരമായ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം തയ് വാന്‍റെ പ്രത്യാഘാതം തീരെ കുറവാണെന്ന് ആര്‍ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. കാരണം ഇന്ത്യയുടെ ആകെ വ്യാപാരത്തിന്‍റെ 0.7 ശതമാനം മാത്രമാണ് തയ് വാനുമായുള്ളത്. തയ് വാനില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്ന നിക്ഷേപവും കുറവാണ്.