ഇസ്രായേൽ നടത്തു വ്യോമാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി; കൊല്ലപ്പെട്ടവരിൽ ആറ് കുട്ടികളും

single-img
7 August 2022

ഗസ്സയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തു വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി. മരിച്ചവരിൽ ആറ് കുട്ടികളും ഉൾപ്പെടുന്നു. 204 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗാസയിലെ ജബാലിയയിൽ നടന്ന ആക്രമണത്തിൽ കുട്ടികളുടെ മരണത്തിന് കാരണമായത്.

പരിക്കേറ്റു ഗസ്സയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവർക്ക് മതിയായ ചികിത്‌സാ സൗകര്യം പോലും ലഭിക്കുന്നില്ല. സിവിലിയൻ വസതികൾക്കു നേരെയാണ് ഇന്നലെയും ഇസ്രായേൽ ആക്രമണം നടത്തുന്നത് എന്നാണു ആരോപണം. എന്നാൽ ഇസ്രായേൽ ഇത് നിഷേധിച്ചു. മദ്ധ്യ ഇസ്രയേലിൽ ബോംബാക്രമണം നടത്തുമെന്ന പി.ഐ.ജെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഇസ്രയേലിന്റെ ആക്രമണം. ഗാസ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പി.ഐ.ജെ ഇറാന്റെ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്. സിറിയയിലെ ഡമാസ്കസിൽ ആസ്ഥാനമുള്ള പി.ഐ.ജെ ഗാസയിലെ ഏറ്റവും ശക്തമായ തീവ്രവാദ ഗ്രൂപ്പുകളിലൊന്നാണ്.

വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് സംഘടനയുടെ ഉന്നത കമാൻഡർ തയ്‌സീർ ജബരിയുൾപ്പെടെയുള്ള പി.ഐ.ജെ തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഇസ്‌ലാമിക് ജിഹാദ് ഇക്കാര്യം തള്ളി. കൂടാതെ വെസ്റ്റ് ബാങ്കിൽ നടത്തിയ റെയ്ഡിനിടെ 19 പി.ഐ.ജെ അംഗങ്ങളെ ഇസ്രയേൽ അറസ്റ്റ് ചെയ്തു.