കേന്ദ്ര സർക്കാരിന്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഫണ്ട് ഭൂരിഭാഗവും ചെലവഴിച്ചത് പരസ്യത്തിന്

single-img
7 August 2022

പെൺ ശിശു ജനനനിരക്ക് അനുപാതം മെച്ചപ്പെടുത്താനും, പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാനും ലക്ഷ്യമിട്ടു 2014 ൽ ആരംഭിച്ച കേന്ദ്രപദ്ധതിയായ ബേട്ടി ബച്ചാവോ ബേട്ടി പഠാവോക്ക് വേണ്ടി 2016നും 2019നും ഇടയിൽ വകയിരുത്തിയിട്ടുള്ള തുകയിൽ 78.91 ശതമാനവും ചെലവഴിച്ചത് പരസ്യത്തിന്. സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പാർലമെന്‍റ് സഭാസമിതിയുടെയാണ് ഈ കണ്ടെത്തൽ.

848 കോടി രൂപയുടെ ബജറ്റിൽ 156.46 കോടി രൂപ മാത്രമാണ് അഞ്ച് വർഷത്തിനിടെ പദ്ധതി നടപ്പാക്കാൻ ചെലവഴിച്ചതെന്ന് സമിതി കണ്ടെത്തി. മഹാരാഷ്ട്ര ബിജെപി ലോക്‌സഭാ എംപി ഹീന വിജയകുമാർ ഗാവിറ്റാണ് സമിതിയുടെ അധ്യക്ഷ.

പദ്ധതികൾക്ക് കീഴിലുള്ള പരസ്യങ്ങൾക്ക് ചെലവഴിക്കുന്ന തുക സർക്കാർ പുനഃപരിശോധിക്കണമെന്നും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനും ഊന്നൽ നൽകണമെന്നും സമിതി ലോക്സഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

പെണ്‍കുട്ടിയുടെ സംരക്ഷണത്തിനും ,ശാക്തീകരണത്തിനും വേണ്ടിയും,ഇതിനായി ക്രിത്യതയോടുള്ള പരിശ്രമങ്ങളും നയരൂപീകരണവും സമൂഹ തലത്തിൽ ബോധവല്കരണവും നൽകുവാൻ വേണ്ടി ഇന്ത്യാ ഗവേർന്മേന്റ് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘ബേട്ടി ബച്ചാവോ’ ബേട്ടി ‘പഠാവോ’. 2014 ഒക്ടോബർ മാസത്തിലാണ് ‘ബേട്ടി ബച്ചാവോ’ ബേട്ടി ‘പഠാവോ’ ഇന്ത്യയിൽ നടപ്പിലാക്കിയത്.