ജില്ലയിലെ 77 ദുരിതാശ്വാസ ക്യാമ്ബുകളിലായി കഴിയുന്നത് 2747പേര്‍

single-img
7 August 2022

പത്തനംതിട്ട : ജില്ലയിലെ 77 ദുരിതാശ്വാസ ക്യാമ്ബുകളിലായി കഴിയുന്നത് 2747പേര്‍. ഇതില്‍ 843 കുടുംബങ്ങളിലെ 1114 പുരുഷന്മാരും 1194 സ്ത്രീകളും 439 കുട്ടികളും ഉള്‍പ്പെടുന്നു.

തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്ബുകളുള്ളത്. ഇവിടെ 57 ക്യാമ്ബുകളിലായി 2234പേര്‍ കഴിയുന്നു.

താലൂക്ക്, ക്യാമ്ബുകള്‍, കുടുംബങ്ങള്‍, ആകെ ആളുകള്‍

എന്ന ക്രമത്തില്‍

കോഴഞ്ചേരി : 12, 129, 416.

റാന്നി : 5, 13, 47.

മല്ലപ്പള്ളി : 1, 11, 41

കോന്നി : 1, 1, 3

അടൂര്‍ : 1, 3, 6

ജാഗ്രതാ നിര്‍ദേശം
ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി ആനത്തോട് റിസര്‍വോയറിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ കെ.എസ്.ഇ.ബി അണക്കെട്ട് സുരക്ഷാ വിഭാഗം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ റിസര്‍വോയറില്‍ നിന്ന് നിയന്ത്രിത അളവില്‍ ജലം തുറന്നു വിടും. ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്