കിസ് ചെയ്ത എനിക്ക് അവാര്‍ഡ് കിട്ടിയില്ല; ഉടലിലെ പ്രകടനത്തിന് ദുർഗാ കൃഷ്ണയ്ക്ക് ലഭിച്ചതിൽ ധ്യാന്‍ ശ്രീനിവാസൻ

single-img
6 August 2022

ഉടൽ എന്ന സിനിമയിലെ മികച്ച പ്രകടനത്തിലൂടെ 13മത് ഭരത് മുരളി ചലച്ചിത്ര പുരസ്‌കാരവും ജെ സി ഡാനിയല്‍ അവാര്‍ഡും നേടാനായതിന്റെ സന്തോഷത്തിലാണ് നടി ദുര്‍ഗ കൃഷ്ണ. ഈ സിനിമയിലെ ധ്യാന്‍ ശ്രീനിവാസന്റെ കഥാപാത്രവും ദുര്‍ഗയുടെ ഷൈനി എന്ന കഥാപാത്രവും തമ്മിലുള്ള ഇന്റിമേറ്റ് സീനിന്റെ പേരില്‍ ധാരാളം വിവാദങ്ങളും ഉണ്ടായിരുന്നു.

എന്നാൽ ഈ വിവാദങ്ങളെ നിസ്സാരമായി ഇപ്പോൾ തള്ളിക്കളയുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസനും. കഴിഞ്ഞ ദിവസം സായാഹ്ന വാര്‍ത്തകള്‍ എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉടലിലെ ചുംബന രംഗത്തേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വളരെ തമാശരൂപേണയാണ് ധ്യാന്‍ മറുപടി നല്‍കിയത്.

ആ സിനിമയിൽ കിസ് ചെയ്ത എനിക്ക് അവാര്‍ഡ് കിട്ടിയില്ല. രണ്ടു സൈഡ് ഉണ്ടെങ്കില്‍ അല്ലെ കിസ് ചെയ്യാന്‍ സാധിക്കൂ. ഒരാള്‍ക്കേ അവാര്‍ഡ് കിട്ടിയുള്ളൂ. ഒരുപക്ഷെ കൂടുതല്‍ അവള്‍ കൂടുതല്‍ ഇന്‍വോള്‍വ് ചെയ്തത് കൊണ്ടാകാം. അത് ദുര്‍ഗയുടേയും ഇന്ദ്രന്‍സേട്ടന്റെയും സിനിമയാണ്. അതില്‍ ഞാന്‍ സഹനടന്‍ മാത്രമാണ് ധ്യാന്‍ പറഞ്ഞു.

കഴിഞ്ഞ മെയ് 20നാണ് ഉടല്‍ റിലീസ് ചെയ്തത്. രതീഷ് രഘുനന്ദന്‍ ആയിരുന്നു സംവിധാനം ചെയ്തിരുന്നത്.