മുല്ലപ്പെരിയാർ ഡാം തുറന്നു

single-img
5 August 2022

മുല്ലപ്പെരിയാര്‍ ഡാം തുറന്നു. മൂന്നു ഷട്ടറുകള്‍ തുറന്ന് ആദ്യഘട്ടത്തില്‍ 534 ഘനയടി വെള്ളമാണ് പുറത്തേയ്ക്കൊഴുക്കുന്നത്. വി2,വി3,വി4 ഷട്ടറുകളാണ് ഇപ്പോൾ തുറന്നത്.

രണ്ടുമണിക്കൂറിനുശേഷം 1000 ഘനയടിയായി വെള്ളത്തിന്‍റെ അളവ് ഉയര്‍ത്തും. രാത്രികാലങ്ങളിൽ അധികജലം ഒഴുക്കുന്നത് ഒഴിവാക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം പ്രദേശത്ത് മഴ കുറഞ്ഞത് ആശ്വാസമേകുന്നുണ്ട്. 137.5 അടിയാണ് പരമാവധി സംഭരിക്കാൻ അനുമതിയുള്ള ജലനിരപ്പ്. മുന്‍കരുതലിന്റെ ഭാഗമായി ഇടുക്കി ഡാമും തുറന്നേക്കും.

പെരിയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ആശങ്കപ്പെടാനില്ലെന്നും നേരത്തെ മന്ത്രി വ്യക്തമാക്കിയിരുന്നു.എന്നാല്‍ വെള്ളം ഒഴുകിയെത്തുന്നയിടത്തെല്ലാം മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്.