ഒന്ന്- രണ്ട് വയസ് പ്രായമുള്ളപ്പോൾ നാല് ഭാഷകൾ സംസാരിക്കുമായിരുന്നു: നിത്യാ മേനോൻ

single-img
4 August 2022

തനിക്കുള്ള ഒരു അപൂർവമായ കഴിവിനെക്കുറിച്ച് നടി നിത്യാ മേനോൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഒന്ന് – രണ്ട് വയസ് പ്രായമുള്ളപ്പോൾ തന്നെ താൻ നാല് ഭാഷകൾ സംസാരിക്കുമായിരുന്നു എന്നാണ് നിത്യ പറയുന്നത്.

നിത്യ നായികയായ പുതിയ ചിത്രം ആർട്ടിക്കിൾ ’19(1)എയുടെ പ്രെമോഷന്റെ ഭാ​ഗമായി മനോരമ ഓൺലൈനിന്‌ നൽകിയ അഭിമുഖത്തിലായിരുന്നു ഈ വാക്കുകൾ . ഓരോരുത്തർക്കും ലഭിച്ചിട്ടുള്ള കഴിവുകൾ വ്യത്യസ്തമായിരിക്കും, തനിക്ക് അത് ഭാഷയാണ് തനിക്ക് ഒന്ന്- രണ്ട് വയസ്സുള്ളപ്പോൾ താൻ മൂന്ന്-നാല് ഭാഷകൾ സംസാരിക്കുമായിരുന്നുവെന്നാണ് നിത്യ പറഞ്ഞത്.

പലർക്കും വേറെ വേറെ തരാം കഴിവുകൾ ഉണ്ട്. ചിലർക്കത് കണക്കോ അക്കങ്ങളോ ആയിരിക്കും. അവർക്കത് കാണുമ്പോൾ തന്നെ മനസ്സിലാകും. തന്നെ സംബന്ധിച്ച് ഭാഷകൾ അങ്ങനെ ആണ്. കേട്ടയുടനെ മനസ്സിലാക്കാനും അനുകരിക്കാനും സാധിക്കും. ഭാഷ ശൈലികൾ താൻ അനുകരിക്കും. അതെനിക്ക് സ്വാഭാവികമായി വരുന്നതാണെന്നും നിത്യ കൂട്ടിച്ചേർത്തു.

അതേസമയം, നിത്യ ‘മഡോണ പ്രൊ’ ആണോ എന്ന തരത്തിലുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ആർട്ടിക്കിൾ ’19(1)(എ)’ൽ നിത്യ മേനോൻ, വിജയ് സേതുപതി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാതങ്ങളായെത്തിയത്.