കടുവയുടെ വിജയത്തെ തുടര്‍ന്ന് താന്‍ പുതിയ കാര്‍ വാങ്ങിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ ഷാജി കൈലാസ്

single-img
4 August 2022

കടുവയുടെ വിജയത്തെ തുടര്‍ന്ന് താന്‍ പുതിയ കാര്‍ വാങ്ങിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ സംവിധായകന്‍ ഷാജി കൈലാസ്.

സുഹൃത്തും തന്റെ പുതിയ ചിത്രമായ ‘കാപ്പ ‘ യുടെ നിര്‍മാതാവുമായ ഡോള്‍വിന്‍ കുരിയാക്കോസ് ആണ് വോള്‍വോ കാര്‍ വാങ്ങിയതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം-

ഞാന്‍ ‘കടുവ’ യുടെ വിജയത്തെ തുടര്‍ന്ന് വോള്‍വോ കാര്‍ വാങ്ങിയതായ ചിത്രം സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് . ഈ വാര്‍ത്ത ശരിയല്ല . ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പൃഥ്വിരാജ് – ആസിഫ് അലി ചിത്രമായ ‘കാപ്പ ‘ യുടെ നിര്‍മാതാവ് ഡോള്‍വിന്‍ കുരിയാക്കോസ് എടുത്ത വണ്ടി ആണ് അത്. ഞാനതിന്‍്റെ താക്കോല്‍ ഏറ്റുവാങ്ങി അനുഗ്രഹിക്കണമെന്ന് എന്‍്റെ സുഹൃത്ത് കൂടിയായ ഡോള്‍വിന്‍്റെ ആഗ്രഹപ്രകാരമാണ് ഞാന്‍ താക്കോല്‍ ഡോള്‍വിന് കൈമാറിയത് . ഡോള്‍വിനും വണ്ടിക്കും സിനിമക്കും നല്ലത് വരട്ടെ .

അതേസമയം, കടുവ ബോക്‌സോഫീസ് ഹിറ്റായി മാറിക്കഴിഞ്ഞു. 50 കോടി ക്ളബില്‍ ഇടം നേടിയ ചിത്രം ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം തുടങ്ങിയിട്ടുണ്ട്.