മുഹറം അവധി തിങ്കളാഴ്ചയിൽ നിന്നും ചൊവ്വാഴ്‍യിലേക്ക് മാറ്റി; തിങ്കളാഴ്ച പ്രവർത്തി ദിവസം

single-img
4 August 2022

ഹിജ്‌റ കലണ്ടർ പ്രകാരം മുഹറം 10 ചൊവ്വാഴ്ച ആയതിനാൽ ഇത്തവണത്തെ മുഹറം അവധി തിങ്കളാഴ്ചയിൽ നിന്നും ചൊവ്വാഴ്‍യിലേക്ക് മാറ്റിയതായി സർക്കാർ അറിയിച്ചു. പുതിയ തീരുമാനപ്രകാരം തിങ്കളാഴ്ച പ്രവർത്തി ദിവസമായിരിക്കും. വിവിധ മുസ്ലീം സംഘടനകളുടെ ആവശ്യപ്രകാരമാണ് സർക്കാർ അവധി പുനര്‍നിശ്ചയിച്ചത്.

മുൻപ് അവധി ഓഗസ്റ്റ്‌ എട്ടിനായിരുന്നു. ഇതാണ് ഇപ്പോൾ ഓഗസ്റ്റ്‌ ഒമ്പതിലേക്ക് മാറ്റിയത്. സ്‌കൂളുകള്‍ക്ക് പുറമേ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങിയവയ്ക്കടക്കം ചൊവ്വാഴ്‍ച്ച അവധിയായിരിക്കും.