വര്‍ഗീയത വളരും തോറും മതേതരത്വം തളരുന്നു; വിഎച്ച്പി എറണാകുളം ജില്ലാ പ്രസിഡന്റ് സിപിഎമ്മിലേക്ക്

single-img
3 August 2022

വിഎച്ച്പി എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുഭാഷ് ചന്ദ് സിപിഎമ്മിൽ ചേരുന്നു സംഘപരിവാര്‍ സംഘടനകളുമായി ആശയപരമായി വിയോജിപ്പുള്ളതിനാല്‍ എല്ലാ പദവികളും രാജിവെച്ചുവെന്നും മതേതര ശക്തികളുടെ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജി സമര്‍പ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം വാര്‍ത്താകുറിപ്പിലൂടെ പറഞ്ഞു.

വര്‍ഗീയത വളരും തോറും മതേതരത്വം തളരുകയാണെന്നും അങ്ങിനെ സംഭവിച്ചാല്‍ ഇന്ത്യയില്‍ സമാധാന ജീവിതം ഇല്ലാതെയാകുമെന്നും വര്‍ഗീയ കലാപങ്ങളുടെ ശവപ്പറമ്പായി ഇന്ത്യ മാറുമെന്നും പത്രക്കുറിപ്പില്‍ സുഭാഷ് ചന്ദ് പറയുന്നു.

വിഎച്ച്പിയുടെ ജില്ലാ പ്രസിഡന്റിന്റെ പദവിക്ക് പുറമെ കേരള ഹൈക്കോടതിയില്‍ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിക്കുന്ന സെന്‍ട്രല്‍ ഗവണ്‍മെന്റ് കൗണ്‍സില്‍, തപസ്യ,-തൃപ്പൂണിത്തുറ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നയാളാണ് അഡ്വ. എസ് സുഭാഷ് ചന്ദ്.