വള്ളംകുളം പാലത്തില്‍ നിന്ന് നിറഞ്ഞു കിടക്കുന്ന മണിമലയാറ്റിലേക്ക് ചാടിയ വീട്ടമ്മയെ ഫയര്‍ഫോഴ്സ് രക്ഷിച്ചു

single-img
3 August 2022

തിരുവല്ല: വള്ളംകുളം പാലത്തില്‍ നിന്ന് നിറഞ്ഞു കിടക്കുന്ന മണിമലയാറ്റിലേക്ക് ചാടിയ വീട്ടമ്മയെ ഫയര്‍ഫോഴ്സ് രക്ഷിച്ചു.

ഇന്ന് രാവിലെയാണ് ഇടിഞ്ഞില്ലം കാഞ്ഞിരത്തും മൂട്ടില്‍ ഫ്രാന്‍സിസിന്റെ ഭാര്യ പ്രേമ (50) ആറ്റില്‍ച്ചാടിയത്.

സംഭവം കണ്ട് വള്ളം കടത്തുകാരന്‍ ഇവരെ രക്ഷിക്കാന്‍ വേണ്ടി കൂടെച്ചാടി. എന്നാല്‍, വീട്ടമ്മ ഇയാളെ കടിച്ചു. പിടിവിട്ട് ഒഴുകിപ്പോയ ഇവരെ ഏറെ സാഹസപ്പെട്ടാണ് ഫയര്‍ ഫോഴ്സ് സംഘം രക്ഷപ്പെടുത്തിയത്. സ്റ്റേഷന്‍ ഓഫീസര്‍ ബാബുവിന്റെ നേതൃത്വത്തില്‍ ഡിങ്കി ഉപയോഗിച്ചാണ് കരയ്ക്കെത്തിച്ചത്.

തുടര്‍ന്ന് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രേമ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.