അവധിയാണെന്ന് കരുതി വെള്ളത്തിൽ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ; ഫേസ്ബുക്ക് കുറിപ്പുമായി ആലപ്പുഴ ജില്ലാ കലക്ടർ

single-img
3 August 2022

ആലപ്പുഴയിൽ ശ്രീറാം വെങ്കിട്ടരാമനെ കലക്ടർ സ്ഥാനത്ത് നിന്ന് നീക്കിയ പിന്നാലെ സ്ഥാനത്തേക്ക് പകരമെത്തിയത് കൃഷ്ണ തേജയാണ് . ഇന്ന് കലക്ടറായി ചുമതലയേറ്റ ശേഷം അദ്ദേഹം സോഷ്യൽ മീഡിയായ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ശ്രീറാം ആയിരുന്നപ്പോൾ കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് കമന്റ് ബോക്‌സ് പൂട്ടിയിരുന്നു. കൃഷ്ണ തേജ ചാർജ് എടുത്ത ഉടൻ ഫേസ്ബുക്ക് പേജിൽ കമന്റ് ചെയ്യാനുള്ള സൗകര്യം ഓപ്പൺ ചെയ്തു.

ആലപ്പുഴ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ടുദിസവം തുടർച്ചയായി അവധി പ്രഖ്യാപിച്ചിരുന്നു.’ അവധിയാണെന്ന് കരുതി വെള്ളത്തിൽ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ..വീട്ടിൽ സുരക്ഷിതമായി ഇരിക്കണം എന്നിങ്ങനെയുള്ള ഉപദേശങ്ങളാണ് കലക്ടർ ഫേസ്ബുക്കിലൂടെ കുട്ടികൾക്ക് നൽകിയത് .

‘ആലപ്പുഴ ജില്ലയിൽ കളക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങൾ അറിഞ്ഞു കാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങൾക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ്’. എന്നു പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.

കലക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങിനെ:

പ്രിയ കുട്ടികളെ, ഞാൻ ആലപ്പുഴ ജില്ലയിൽ കളക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങൾ അറിഞ്ഞു കാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങൾക്ക് വേണ്ടിയാണ്. നിങ്ങൾടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ്. നാളെ നിങ്ങൾക്ക് ഞാൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്ന് കരുതി വെള്ളത്തിൽ ചാടാനോ ചൂണ്ട ഇടാൻ പോകല്ലേ. നമ്മുടെ ജില്ലയിൽ നല്ല മഴയാണ്. എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണം.

അച്ചൻ അമ്മമാർ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകർച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങൾ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ… സനേഹത്തോടെ