സ്വന്തം സോഷ്യല്‍ മീഡിയ പേജുകളില്‍ ദേശീയ പതാക പ്രൊഫെെല്‍ ചിത്രമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
2 August 2022

ന്യൂഡല്‍ഹി: സ്വന്തം സോഷ്യല്‍ മീഡിയ പേജുകളില്‍ ദേശീയ പതാക പ്രൊഫെെല്‍ ചിത്രമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.

പ്രധാനമന്ത്രി തന്നെ ആരംഭിച്ച ‘ഹര്‍ ഘര്‍ തിരംഗ’ കാമ്ബയിന്റെ ഭാഗമായാണ് ദേശീയ പതാക പ്രൊഫെെല്‍ ചിത്രമാക്കിയത്.

സ്വാതന്ത്ര്യം കിട്ടിയതിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി എല്ലാ ഇന്ത്യാക്കാരോടും ദേശീയ പതാക പ്രൊഫെെല്‍ ചിത്രമായി ഉപയോഗിക്കാന്‍ നേരത്തെ മോദി ആഹ്വാനം ചെയ്‌തിരുന്നു. ഓഗസ്റ്റ് രണ്ടു മുതല്‍ 15 വരെയാണ് ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കാന്‍ ആഹ്വാനം ചെയ്‌തത്. ലോകമെമ്ബാടുമുള്ള ഇന്ത്യക്കാരുടെ വീടുകളില്‍ മൂന്നു ദിവസം പതാക ഉയര്‍ത്താനും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.

‘ഇന്ന് വളരെയേറെ പ്രത്യേകതയുള്ള ദിനമാണ്. ഞാന്‍ എന്റെ സോഷ്യല്‍ മീഡിയ പേജുകളിലെ പ്രൊഫെെല്‍ ചിത്രം മാറ്റി, നിങ്ങളോട് ഇങ്ങനെ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു’- മോദി ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം രാത്രി മുതല്‍ക്കെ തന്നെ നിരവധിയാളുകള്‍ സോഷ്യല്‍ മീഡിയയിലെ പ്രൊഫെെല്‍ ചിത്രങ്ങള്‍ മാറ്റിക്കൊണ്ട് പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഫേസ്‌ബുക്ക് പേജുകളിലെ ഡി.പിയോടൊപ്പം ദേശീയ പതാക വരുന്ന ഫ്രെയിമുകളാണ് കൂടുതല്‍ ആളുകളും ഉപയോഗിക്കുന്നത്.

‘മന്‍ കീ ബാത്ത്’ റേഡിയോ പ്രഭാഷണത്തിലാണ് ലോകമെമ്ബാടുമുള്ള ഇന്ത്യക്കാരുടെ വീടുകളില്‍ മൂന്നു ദിവസം പതാക ഉയര്‍ത്താനും രണ്ടാഴ്ച സമൂഹമാദ്ധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ പ്രൊഫൈല്‍ ചിത്രമാക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി ആഹ്വാനം ചെയ്‌തത്. ത്രിവര്‍ണ്ണ പതാക രൂപകല്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്മദിനമാണ് ഓഗസ്റ്റ് രണ്ട്. അദ്ദേഹത്തിന് പ്രണാമം. വലിയ വിപ്ലവകാരിയായിരുന്ന മാഡം കാമയെയും ഓര്‍ക്കുന്നുവെന്നും മന്‍ കീ ബാത്തിലൂടെ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.