വിചാരണത്തടവുകാരുടെ മോചനത്തിന് നടപടികള്‍ ത്വരിതപ്പെടുത്തണം

single-img
30 July 2022

വിചാരണത്തടവുകാരുടെ മോചനത്തിന് നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിചാരണത്തടവുകാര്‍ക്ക് നിയമ സഹായം ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റികള്‍ (ഡി.എല്‍.എസ്.എ) ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പൗരന്മാരുടെ ജീവിത സാഹചര്യങ്ങള്‍ എളുപ്പമാക്കുന്നതുപോലെ പ്രധാനമാണ് അവര്‍ക്ക് നീതി ലഭിക്കാനുള്ള മാര്‍ഗങ്ങളും ലളിതമാക്കല്‍.വിചാരണത്തടവുകാരുടെ മാനുഷിക വിഷയങ്ങളില്‍ അതിവേഗ നടപടികള്‍ ആവശ്യമാണെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിട്ടുണ്ട്.