ഡ്യൂട്ടിക്കിടെ ട്രാഫിക് എസ്‌ഐ കുഴഞ്ഞു വീണ് മരിച്ചു

single-img
29 July 2022

ആലുവ: ഡ്യൂട്ടിക്കിടെ ട്രാഫിക് എസ്‌ഐ കുഴഞ്ഞു വീണ് മരിച്ചു. ആലുവ മെട്രോ സ്റ്റേഷന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന ആലുവ ട്രാഫിക് സ്റ്റേഷനിലെ എസ് ഐ പെരുമ്ബാവൂര്‍ കീഴില്ലം അറക്കല്‍ വീട്ടില്‍ വിനോദ് ബാബുവാണ് (52) ഹൃദയാഘാതംമൂലം കുഴഞ്ഞുവീണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.കുഴഞ്ഞുവീണ വിനോദ് ബാബുവിനെ ഒപ്പമുണ്ടായ പൊലീസുകാരായ ബിനു ജോയ്, പ്രതീഷ്, സജി എന്നിവര്‍ ചേര്‍ന്ന് ഉടനെ ആലുവ നജാത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. 27 വര്‍ഷക്കാലമായി സര്‍വീസിലുണ്ടായിരുന്ന വിനോദ് ബാബുവിന്‍്റെ പിതാവ് വിനോദിന്‍്റെ ചെറുപ്പകാലത്ത് തന്നെ മരണപ്പെട്ടിരുന്നു.