മധ്യ യുക്രൈനിയന്‍ നഗരമായ ക്രോപിവ്‌നിറ്റ്‌സ്‌കിയില്‍ റഷ്യന്‍ ആക്രമണം

single-img
29 July 2022

മധ്യ യുക്രൈനിയന്‍ നഗരമായ ക്രോപിവ്‌നിറ്റ്‌സ്‌കിയില്‍ റഷ്യന്‍ ആക്രമണം. നാഷണല്‍ ഏവിയേഷന്‍ യൂണിവേഴ്‌സിറ്റി ഫ്‌ലൈറ്റ് അക്കാദമിയില്‍ നടന്ന മിസൈല്‍ ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

അക്കാദമിയില്‍ രണ്ട് മിസൈലുകള്‍ ഹാംഗറുകളില്‍ പതിച്ചതായി കിറോവോഹ്രാദ് മേഖലയുടെ ഗവര്‍ണര്‍ ആന്‍ഡ്രി റൈക്കോവിച്ച്‌ അറിയിച്ചു. പരുക്കേറ്റവരില്‍ 12 സൈനികരുണ്ടെന്ന് റൈക്കോവിച്ചിനെ ഉദ്ധരിച്ച്‌ ഇന്റര്‍ഫാക്‌സ്‌യുക്രൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രണ്ട് സിവിലിയന്‍ വിമാനങ്ങളും ഒരു എഎന്‍ 26 വിമാനവും ആക്രമണത്തില്‍ തകര്‍ന്നു. റിപ്പോര്‍ട്ടിനെക്കുറിച്ച്‌ റഷ്യ പ്രതികരിച്ചില്ല.