ഇ.കെ നായനാരുടെ ഭാര്യ ശാരദയെ സന്ദര്‍ശിച്ച്‌ സുരേഷ് ​ഗോപി

single-img
28 July 2022

അന്തരിച്ച മുന്‍മുഖ്യമന്ത്രി ഇ.കെ നായനാരുടെ ഭാര്യ ശാരദയെ സന്ദര്‍ശിച്ച്‌ മുന്‍ എംപിയും നടനുമായ സുരേഷ് ​ഗോപി.

കല്യാശ്ശേരിയിലെ വസതിയില്‍ എത്തിയാണ് നടന്‍ ശാരദയെ കണ്ടത്. ഇക്കാര്യം അദ്ദേഹം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

‘ശ്രീ. ഇ.കെ. നായനാര്‍ സാറുടെ പ്രിയ പത്നി ശാരദ ടീച്ചറുമൊപ്പം അദ്ദേഹത്തിന്റെ കല്യാശ്ശേരിയിലെ വീട്ടില്‍’ എന്നാണ് ഫോട്ടോയ്ക്കൊപ്പം സുരേഷ് ഗോപി കുറിച്ചത്.

മുന്‍പ് ഇ.കെ നായനാരെ കുറിച്ച്‌ സുരേഷ് ​ഗോപി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ‘ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു. എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഒരാവശ്യവും ഇല്ലാതെ ഞങ്ങളെ വിട്ട് പോയത്. ഇപ്പോഴാണ് ഞങ്ങള്‍ മലയാളികള്‍ക്ക് അങ്ങയുടെ സാന്നിധ്യം വളരെ ആവശ്യമായിരുന്നത്.’എന്നായിരുന്നു സുരേഷ് ഗോപി അന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്.

The post ഇകെ നായനാരുടെ ഭാര്യയെ സന്ദര്‍ശിച്ച്‌