സ്‌കൂൾ ജോലി അഴിമതി: പാർത്ഥ ചാറ്റർജിയെ മമത ബാനർജി മന്ത്രിസഭയിൽ നിന്ന് പുറത്താക്കി

single-img
28 July 2022

പശ്ചിമ ബംഗാളിലെ സ്‌കൂൾ സർവീസ് കമ്മീഷൻ (എസ്‌എസ്‌സി) റിക്രൂട്ട്‌മെന്റ് അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റിലായ മന്ത്രി പാർത്ഥ ചാറ്റർജിയെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മന്ത്രിസഭയിൽ നിന്ന് പുറത്താക്കി.

തൃണമൂൽ കോൺഗ്രസിന്റെ സെക്രട്ടറി ജനറലായ ചാറ്റർജി, സംസ്ഥാന കാബിനറ്റിൽ വാണിജ്യ- വ്യവസായം, പാർലമെന്ററി കാര്യങ്ങൾ, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്, പൊതു സംരംഭങ്ങൾ- വ്യാവസായിക പുനർനിർമ്മാണം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുകയായിരുന്നു. ഇതിൽ വ്യവസായം, പാർത്ഥ ചാറ്റർജിയുടെ കൈവശമുള്ള മറ്റ് പോർട്ട്‌ഫോളിയോകൾ എന്നിവ ഇനിമുതൽ മമത ബാനർജി നോക്കും.

“ഞാൻ പാർത്ഥ ചാറ്റർജിയെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കി. എന്റെ പാർട്ടി കർശന നടപടി സ്വീകരിക്കുന്നു. ഇതിന് പിന്നിൽ നിരവധി ആസൂത്രണങ്ങളുണ്ട്, പക്ഷേ വിശദാംശങ്ങളിലേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” മമത പറഞ്ഞു.

അതേസമയം, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത ചാറ്റർജിയെ നീക്കം ചെയ്യുന്നതിനുള്ള മുരളിവി പാർട്ടിയിൽ തന്നെ ഉയർന്നിരുന്നു അദ്ദേഹവുമായി ബന്ധപ്പെട്ട സ്വത്തുക്കളിൽ നിന്ന് 50 കോടിയോളം രൂപ കണ്ടെടുത്തതിനെത്തുടർന്ന് ഇത് കൂടുതൽ ശക്തമായിരുന്നു.