മോദി സർക്കാരിന്റെ കാലത്ത് ഇ ഡിയുടെ റെയ്ഡുകളിൽ 27 മടങ്ങു വര്‍ദ്ധന

single-img
28 July 2022

മൻമോഹസിംഗിന്റെ കാലത്തെ അപേക്ഷിച്ച് മോദി സർക്കാരിന്റെ കാലത്ത് എൻഫോഴ്സ്മെന്റ് റെയ്ഡുകളിൽ 27 മടങ്ങിന്റെ വർദ്ധന ഉണ്ടായതായി കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി ലോക സഭയെ അറിയിച്ചു.

മൻമോഹസിംഗിന്റെ കാലമായ 2004 14 കാലഘട്ടത്തിൽ 112 റെഡുകളിലായി 5346.16 കോടി രൂപയുടെ വസ്തുവകകൾ കണ്ടു കെട്ടിയിരുന്നു. കൂടാതെ 104 കേസുകൾ വിചാരണ നടപടികളിലേക്ക് കടന്നിരുന്നു. എന്നാൽ 2014 21 കാലഘട്ടത്തിൽ ഇത് 3010 റെയ്ഡുകളായി വർധിക്കുകയും 99356 കോടി രൂപയുടെ വസ്തുവകകൾ കണ്ടുകിട്ടുന്നതിലേക്കും 888 കേസുകൾ പ്രോസിക്യൂഷൻ നടപടികളിലേക്ക് കടക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കൽ തടയിൽ നിയമപ്രകാരം എടുത്ത കെട്ടിക്കിടന്ന കേസുകളിലും, പുതിയ കേസുകളും സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കുന്നതിനാണ് റെയ്ഡുകളുടെ എണ്ണം കൂട്ടിയത് എന്നാണ് മന്ത്രിയുടെ വിശദീകരണം. ശിവസേന എംപി പ്രിയങ്ക ചതുർവേദിയുടെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു മന്ത്രി. 2002ൽ പാസാക്കിയ പി എം എൽ എ 2005 ജൂലൈ ഒന്നിനാണ് നടപ്പാക്കിയത്.

അതെ സമയം കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം നടപടികൾ നേരിടുന്നതിൽ രാഷ്ട്രീയ നേതാക്കൾ ബിസിനസുകാർ തുടങ്ങി ഒട്ടേറെ പ്രമുഖർ എന്ന് റിപ്പോർട്ട്. കഴിഞ്ഞവർഷം സുപ്രീംകോടതിയിൽ അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ട് പ്രകാരം മുൻ എംപിമാർ ഉൾപ്പെടെ 51 എംപിമാരും 71 എംഎൽഎമാരും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം വിവിധ നടപടികൾ നേരിടുന്നുണ്ട്.