ബിഎസ്‌എന്‍എലിന്റെ പുനരുദ്ധാരണ പാക്കേജിന് അനുമതി നല്‍കി കേന്ദ്രം

single-img
28 July 2022

ബിഎസ്‌എന്‍എലിന്റെ പുനരുദ്ധാരണ പാക്കേജിന് അനുമതി നല്‍കി കേന്ദ്ര മന്ത്രിസഭ യോഗം. ഏകദേശം 1.64 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജിനാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുനരുദ്ധാരണ പാക്കേജ് വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. പ്രധാനമായും ബിഎസ്‌എന്‍എല്‍ സേവനങ്ങള്‍ നവീകരിക്കാനും, സ്പെക്‌ട്രം അനുവദിക്കുന്നതിനും, നഷ്ടം കുറയ്ക്കുന്നതിനും തുക വിനിയോഗിക്കും. കൂടാതെ, സ്പെക്‌ട്രത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് അലോട്ട്മെന്റിലൂടെ നിലവിലെ സേവനങ്ങള്‍ മെച്ചപ്പെടുത്താനും 4ജി സേവനങ്ങള്‍ എത്രയും പെട്ടെന്ന് തന്നെ നല്‍കാനും ബിഎസ്‌എന്‍എല്‍ പദ്ധതിയിടുന്നുണ്ട്.

രാജ്യത്ത് ലേലം നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍, ബിഎസ്‌എന്‍എലിന് ഇക്വിറ്റി ഇന്‍ഫ്യൂഷന്‍ വഴി 44,993 കോടി രൂപ ചിലവിലാണ് സ്പെക്‌ട്രം അനുവദിക്കുന്നത്. ഇതിലൂടെ, ഗ്രാമപ്രദേശങ്ങളില്‍ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാനും ബിഎസ്‌എന്‍എല്‍ ലക്ഷ്യമിടുന്നുണ്ട്.

ആത്മനിര്‍ഭര്‍ പദ്ധതിയുടെ ഭാഗമായി തദ്ദേശീയ സാങ്കേതിക വികസനം പ്രോത്സാഹിപ്പിക്കാന്‍ സാങ്കേതികവിദ്യ സംവിധാനം നല്‍കാനുളള നീക്കങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.